കൊച്ചി: കേരള പ്രദേശ് വഴിയോര വ്യാപാര കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറി സാംസൺ അറക്കലിനെ നഗരസഭ യോഗത്തിൽ നിന്ന് ഇറക്കിവി‌ട്ടതിൽ കേരള വഴിയോര വ്യാപാരി കോൺഗ്രസ് ഐ.എൻ.ടി.യു.സി പ്രതിഷേധിച്ചു. ഐ.എൻ.ടി.യു.സിയുടെ പ്രതിനിധിയായാണ് ഇദ്ദേഹം യോഗത്തിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ ഐ.എൻ.ടി.യു.സിയല്ല പാർട്ടിയാണ് പ്രതിനിധിയെ തീരുമാനിക്കുന്നതെന്ന് പറഞ്ഞ് ചെയർപേഴ്സന്റെ താത്കാലിക പദവി വഹിക്കുന്ന വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ ഇദ്ദേഹത്തെ യോഗത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു. . നഗരസഭകാര്യ ഡയറക്ടർക്കും, കളക്ടർക്കും പരാതി നൽകാൻ എറണാകുളം ജില്ലാ ഐ.എൻ.ടി.യു.സി യിൽ ചേർന്ന പ്രതിഷേധ യോഗം തീരുമാനിച്ചു.സക്കീർ ഹുസൈൻ അദ്ധ്യക്ഷനായിരുന്നു..