പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ ശിവരാത്രി ബലിതർപ്പണം ശനിയാഴ്ച പുലർച്ചെ 5ന് ആരംഭിക്കും. മേൽശാന്തി പി.കെ. മധു ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഇതിനോടനുബന്ധിച്ച് തീ ചാമുണ്ടി തെയ്യം, 108 നാമ പ്രദക്ഷിണം, ഇളനീർ അഭിഷേകം എന്നിവ നടക്കും. ഒരേ സമയം 500 പേർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ ശിവരാത്രിയാഘോഷത്തിന് ഇന്ന് രാവിലെ 6 ന് ഗണപതി ഹോമത്തോടെ തുടക്കംകുറിക്കും. തുടർന്ന് ഇളനീരഭിഷേകം, ക്ഷീരധാര, മൃത്യുഞ്ജയ മന്ത്രാർച്ചന എന്നിവ നടക്കും. രാത്രി 9 മുതൽ വിഷ്ണുസഹസ്രനാമപാരായണം എന്നിവ നടക്കും. ശനിയാഴ്ച രാവിലെ 5 മുതൽ ബലിതർപ്പണം. മേൽശാന്തി വി.കെ. സന്തോഷ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.