കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ സി.എം.പി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ ദ്വിദിന മൗനവ്രത നിരാഹാര സമരം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി എം. അജീബ് ഉദ്ഘാടനം ചെയ്തു. കെ.പി. ജഗന്നിവാസൻ, എം. മോനിച്ചൻ, ടി.പി. ചാക്കോച്ചൻ, സി. ധീരജ്, രമണി ദിവാകരൻ, അജിത്ത് ചേർത്തല, വത്സമ്മ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി