mc
എംസി .

അങ്കമാലി: അമ്മയൈ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോകാനായി ബംഗളൂരുവിൽ നിന്ന് നേരത്തെ പുറപ്പെട്ടതായിരുന്നു അങ്കമാലി കളിയക്കൽ എംസി മാത്യു. പക്ഷെ അമ്മയുടെ അടുത്തെത്തുന്നതിന് മുമ്പേ റോഡിൽ ജീവൻ പൊലിഞ്ഞു. അങ്കമാലി ഒലിയാൻ കവലക്ക് സമീപം താമസിക്കുന്ന മാത്യുവിന്റെ മകനാണ് എംസി. പന്ത്രണ്ട് കൊല്ലമായി ബംഗളൂരുവിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നു. സാധാരണ എല്ലാ വെള്ളിയാഴ്ചകളിലുമാണ് എംസി നാട്ടിലേക്ക് വരുന്നത്. ഇത്തവണെ അമ്മയുടെ ചികിത്സയ്ക്കായി യാത്ര നേരത്തെയാക്കുകയായിരുന്നു. എംസി സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 അങ്കമാലി സെന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ.