കൊച്ചി : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതികളായ വിദ്യാർത്ഥികൾ തങ്ങളുടെ സസ്പെൻഷൻ പിൻവലിക്കാൻ നൽകിയ അപേക്ഷ മൂന്നാഴ്ചയ്ക്കുള്ളിൽ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിയ കേസിൽ പ്രതികളായ എം. നസീം, ആരോമൽ എസ്. നായർ, മുഹമ്മദ് ഇബ്രാഹിം, ആദിൽ മുഹമ്മദ് എന്നിവർ പരാതിപരിഹാര ബോർഡിന് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാനാണ് സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. സസ്പെൻഷനിലായതിനാൽ ക്ളാസിൽ കയറാനാവില്ലെന്നും ഇതുമൂലം പരീക്ഷ എഴുതാനാവാത്ത സ്ഥിതിയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ ഹർജി നൽകിയത്.