തൃപ്പൂണിത്തുറ: ശിവരാത്രി ബലിതർപ്പണത്തിന് ക്ഷേത്രാങ്കണങ്ങൾ ഒരുങ്ങി. ബലിതർപ്പണത്തിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഉദയംപേരൂർ ശ്രീ നാരായണ വിജയസമാജം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചുള്ള ബലിതർപ്പണം 22ന് വെളുപ്പിന് 4 ന് ആരംഭിക്കും. ക്ഷേത്രം ശാന്തി ഷാജി നേതൃത്വം നൽകും. എരൂർ ഗുരു മഹേശ്വര ക്ഷേത്രത്തിൽ ബലിതർപ്പണം ശനിയാഴ്ച പുലർച്ചെ 4.30 ന് ആരംഭിക്കും. മേൽശാന്തി ജയന്തൻ മുഖ്യകാർമ്മികത്വം വഹിക്കും. പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ 6 മുതൽ ബലിതർപ്പണം നടക്കും. ക്ഷേത്രം മേൽശാന്തി സജീവൻ മുഖ്യകാർമ്മികനായിരിക്കും. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുലർച്ചെ നാലുമുതൽ ബലിതർപ്പണം ആരംഭിക്കും. ഉദയംപേരൂർ വിഞ്ജാനോദയസഭ സുബ്രഹ്മണ്യ ക്ഷേത്രത്തിലും രാവിലെ മുതൽ ബലിതർപ്പണം നടക്കും.