കൊച്ചി: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന സമ്മേളനം ഈ മാസം 22 ന് കൊച്ചിയിൽ നടക്കും. പാലാരിവട്ടം ബൈപ്പാസിലെ ഹോട്ടൽ മൺസൂൺ എമ്പ്രസിൽ രാവിലെ 9.30 ന് കെ.എസ്.ഐ.ഡി.സി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. 10ന് പാരിസ്ഥിതിക നിയന്ത്രണങ്ങൾ സാമൂഹിക സാമ്പത്തിക ആഘാതം എന്ന വിഷയത്തിൽ പ്ലീനറി സെഷൻ നടക്കും. ഉച്ചയ്ക്ക് 12ന് പാലാരിവട്ടം പാലത്തെ കുറിച്ചുള്ള സെഷൻ.
മുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ പ്രിൻസ് ജോസഫ്, സെക്രട്ടറി ജിബു.പി.മാത്യു, മുൻ ചെയർമാൻ ബി.ചന്ദ്രമോഹൻ, കൺവൻഷൻ കമ്മിറ്റി ചെയർമാൻ എഡ്വേർഡ് ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.