പള്ളുരുത്തി: വലിയപുല്ലാര വടക്ക് ശാഖയുടെ സുവർണജൂബിലി മന്ദിരത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ സമർപ്പണ വാർഷികവും കുടുംബസംഗമവും ഇന്ന് നടക്കും. പുലർച്ചെ 6 ന് ഗണപതി ഹോമം. 9 ന് സച്ചിദാനന്ദ സ്വാമിയുടെ ഗുരുധർമ്മ പ്രബോധനം. 11 ന് നടക്കുന്ന കുടുംബസംഗമത്തിന് എസ്.ഡി.പി.വൈ പ്രസിഡന്റ് എ.കെ.സന്തോഷ് ഭദ്രദീപ പ്രകാശനം നടത്തും.ഇ. കെ.മുരളിധരൻ ഉദ്ഘാടനം ചെയ്യും.കെ.ആർ. അംബുജൻ അദ്ധ്യക്ഷത വഹിക്കും.
പി. എസ്. സൗഹാർദ്ദൻ, സി.കെ. ടെൽഫി, ഭാനുമതി വിജയൻ, കെ.ജെ.ജെനീഷ്, സി.പി.കിഷോർ, എം.എസ്.സാബു, കെ.ആർ.മോഹനൻ, കെ.ആർ. രാജീവ്, ബി. മോഹൻ, കെ.എൻ. സഞ്ജീവ്, സി.ആർ. രഞ്ജിത്ത്, എൻ.വി. ശശി, എം.എം. അഭിലാഷ് തുടങ്ങിയവർ സംബന്ധിക്കും മാധ്യമപൂർണപ്രഭ പുരസ്കാരം നേടിയ വി.പി. ശ്രീലനെ ചടങ്ങിൽ ആദരിക്കും. എ.എസ്. ദിനേശൻ സ്വാഗതവും എ.എസ്. സാബു നന്ദിയും പറയും. ഇതിനോടനുബന്ധിച്ച് സമൂഹപ്രാർത്ഥന, ഭസ്മാഭിഷേകം, ഗുരുധർമ്മ പ്രബോധനം, പ്രതിഭകളെ ആദരിക്കൽ, പ്രസാദഊട്ട് എന്നിവ നടക്കും.