payippra-
നിർമ്മാണം പൂർത്തിയായ പായിപ്ര കുടുംബാരോഗ്യ ഉപകേന്ദ്രം

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിർമ്മാണം പൂർത്തിയായ പായിപ്ര കുടുംബ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ ഉദ്ഘാടനം 22ന് നടക്കും.വൈകിട്ട് 4.30ന് മന്ത്രി അഡ്വ. വി.എസ്.സുനിൽ കുമാർ നിർവ്വഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ഡീൻകുര്യാക്കോസ് എം.പി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കെട്ടിട നിർമ്മാതാവിനുള്ള ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ നിർവ്വഹിക്കും.പായിപ്ര ഗ്രാമ പഞ്ചായത്ത് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻറായിരുന്ന എ.എം.ഇബ്രാഹിം സാഹിബ് സൗജന്യമായി നൽകിയ 10 സെൻറ് സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്.എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷവും പായിപ്ര ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച 4.5 ലക്ഷവും അടക്കം 24.5 ലക്ഷം ചെലവഴിച്ചാണ് അത്യാധുനീക മോഡലിലുള്ള കേന്ദ്രം നിർമിച്ചത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ്.കെ.ഏലിയാസ് ചെയർമാനും വാർഡ് മെമ്പർ പി.എസ്.ഗോപകുമാർ കൺവീനറുമായി സംഘാടകസമിതിയും രൂപീകരിച്ചു.