കൊച്ചി: ദേശീയ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുന്ന ഏകാധിപത്യ നിലപാടുകൾക്കെതിരെ എ.ഐ.എസ്.എഫ് സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംഗമം നടത്തും. എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി ഉദ്ഘാടനം ചെയ്യും. കേരള ഗവ. ചീഫ് അഡ്വ. കെ രാജൻ, മന്ത്രി പി.തിലോത്തമൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി മേനക ജംഗ്ഷനിൽ നിന്ന് വിദ്യാർത്ഥികൾ റാലിയായി സമ്മേളനം നടക്കുന്ന വേദിയിലെത്തും. . എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് എ.എസ് അഭിജിത്ത്, സെക്രട്ടറി എം.ആർ ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് അനസ് കരീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.