കൊച്ചി: സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടോ എന്നറിയാൻ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 26 ബസുകളിലെ ജീവനക്കാർക്കെതിരെ നടപടി. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ലൈസൻസ് സസ്‌പെൻഡ് ശുപാർശ ചെയ്തതായി റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. വാതിൽ തുറന്നുവച്ച് യാത്ര ചെയ്തതിനാണ് നടപടി. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതെ യാത്രചെയ്ത 338 വാഹനങ്ങൾക്കെതിരെയും കാഴ്ചമറക്കുന്ന രീതിയിൽ വിൻഡ് ഫീൽഡ് ഗ്ലാസുകളിൽ സൺ ഫിലിം പതിപ്പിച്ച 42 വാഹനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.ടി.ഒ. അറിയിച്ചു.