കൊച്ചി: കളമ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാന മഹോത്സവം 24 മുതൽ 27വരെ തീയതികളിൽ നടക്കും. അരിയേറ്, ചെറിയപാന, വലിയപാന, തൂക്കം എന്നിവ അടങ്ങുന്ന അനുഷ്ഠാനപരമായ ചടങ്ങുകളാണ് നാലു ദിവസങ്ങളിലായി നടക്കുന്ന പാന മഹോത്സവം. 24ന് രാവിലെ പടയണിയോടെ പാന മഹോത്സവത്തിന് തുടക്കമാകും. പടയണി, അരിയേറ് വിളക്ക്, പാനപ്പുര പൂജ, പാന എഴുന്നള്ളിപ്പ്, താലപ്പൊലി, പാനതുള്ളൽ, പാനപ്പുര വലിയഗുരുതി, ഒറ്റത്തൂക്കം, ദാരികൻ തൂക്കം, ഗരുഡൻതൂക്കം തുടങ്ങിയവയാണ് പ്രധാന അനുഷ്ഠാനങ്ങൾ. 24ന് പുലർച്ചെ നാലിന് പടയണി, 8ന് നാരായണീയ പാരായണം വൈകീട്ട് 6.30ന് ദീപാരാധന, 7ന് തിരുവാതിര കളി തുടർന്ന് നൃത്തനൃത്യങ്ങൾ, ഒമ്പതിന് അരിയേറ് വിളക്ക് എന്നിവ നടക്കും.
രണ്ടാം ദിവസം ചെറിയപാന ദിനത്തിൽ രാവിലെ ഏഴ് മുതൽ പുരാണപാരായണം, 10.30ന് കോൽകളി, 11ന് ഉച്ചപൂജ, പാനപ്പുര പൂജ, പാനതുള്ളൽ, പാനക്കഞ്ഞി വിതരണം, ഉച്ചക്ക് 2.30ന് പാന എഴുന്നള്ളിപ്പ്, തുടർന്ന് ഉരുതുള്ളൽ,, 8.30 മുതൽ താലപ്പൊലികൾ,രാത്രി 10ന് ബാലെ എന്നിവ ഉണ്ടായിരിക്കും.
26നാണ് വലിയപാന. ഉച്ചക്ക് 2.30ന് വലിയ പാന എഴുന്നള്ളിപ്പ്, ഉരുതുള്ളൽ, രാത്രി 9.00ന് താലപ്പൊലി, തുടർന്ന് നാടകം എന്നിവ നടക്കും. സമാപന ദിവസമായ 27ന് തൂക്കം. ഉച്ചക്ക് ഒന്നിന് പാനപ്പുര വലിയ ഗുരുതി, വൈകിട്ട് ഏഴിന് ഒറ്റത്തൂക്കം, ദേശതാലപ്പൊലി, രാത്രി 12 ന് ദാരികൻ തൂക്കം തുടർന്ന് ഗരുഡൻ തൂക്കം എന്നിവ നടക്കും. പാനമഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തീയാക്കിയതായി പാന മഹോത്സവ കമ്മിറ്റി അംഗങ്ങളായ എം.എസ്. കൃഷ്ണകുമാർ, കെ.എസ്. കൃഷ്ണൻ നമ്പൂതിരി, എൻ.സി. ശ്രീകുമാർ എന്നിവർ അറിയിച്ചു.