മൂവാറ്റുപുഴ:പേഴയ്ക്കാപ്പിള്ളിയിൽ ടാക്‌സിഡ്രൈവറെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽആറ് പേർക്കെതിരെ പൊലിസ് കേസെടുത്തു. പേഴയ്ക്കാപ്പിള്ളി ആച്ചേരിപ്പോട്ട വടായത്ത്‌നവാസിനെയാണ് (40) മർദിച്ചത് .കഴിഞ്ഞ 18ന് രാത്രി 9.30ഓടെ പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിക്ക് സമീപത്ത്മർദ്ദിച്ചതുമായി ബന്ധപ്പെട്ട് നവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.റോഡരികിൽ നിൽക്കുകയായിരുന്ന നവാസിനെ മൂന്ന് ബൈക്കിലായെത്തിയ സംഘം മർദ്ദിക്കുകയായിരുന്നു. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ടാക്‌സി ഓട്ടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലിസ് പറയുന്നത്.