raveendhranath
.. ചോറ്റാനിക്കരയിൽ കണയന്നൂർ ജെ.ബി.സ്ക്കൂളിന്റെ ശതാബ്ദിയാഘോഷം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര:എല്ലാ പൊതു വിദ്യാലയങ്ങളേയും ഹൈടെക്കാക്കി കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.മാർച്ച് മദ്ധ്യത്തോടെ ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള എല്ലാ സ്ക്കൂളുകളേയും ഹൈടെക്കാക്കും. 3000 സ്ക്കൂളുകൾക്ക് 3500 കോടിയാണ് സംസ്ഥാന സർക്കാർ ചിലവഴിക്കുന്നത്.. ചോറ്റാനിക്കരയിൽ കണയന്നൂർ ജെ.ബി.സ്ക്കൂളിന്റെ ശദാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് 10 ലക്ഷം മുടക്കി നിർമ്മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവ്വഹിച്ചു.അഡ്വ.അനൂപ് ജേക്കബ്ബ് എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.നാസ സന്ദർശിക്കാൻ അവസരം ലഭിച്ച ചോറ്റാനിക്കര ഹൈസ്ക്കൂൾ വിദ്യാർത്ഥി ഭരത് .എസ് .കുമാറിനെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം ആശസനിൽ, ബ്ളോക്ക് പ്രസിഡണ്ട് ജയ സോമൻ, പഞ്ചായത്ത് പ്രസിഡണ്ട് രമണി ജനകൻ, ജനപ്രതിനിഥികളായ അഡ്വ.റീസ് പുത്തൻവീട്ടിൽ, ജയശിവരാജൻ, ഷാജി ജോർജ്, ഇന്ദിര ധർമ്മരാജൻ, എൻ.കെ.നിഷാദ്, ഏലിയാസ് ജോൺ, ജനറൽ കൺവീനർ വി.ആർ.പ്രകാശൻ, എ.ഇ.ഒ.അജിത് പ്രസാദ് തമ്പി ഹെഡ്മിസ്ട്രസ് എ.ടി.സരോജിനി തുടങ്ങിയവർ പ്രസംഗിച്ചു.