വൈപ്പിൻ : പള്ളത്താംകുളങ്ങര ക്ഷേത്ര ഉത്സവത്തിന് നാളെ തന്ത്രി വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് കൊടികയറ്റും. തുടർന്ന് നൃത്ത നാടകബാലെ കാളിയൂട്ട് ഭഗവതി. 23 ന് മരുത്തോർവട്ടം കണ്ണന്റെ ഓട്ടൻതുള്ളൽ, പറവൂർ വഴിക്കുളങ്ങര ശിവപാർവതിയുടെ തിരുവാതിരക്കളി, 24 ന് ഡോ. എടനാട് രാജന്റെ ചാക്യാർകൂത്ത്, ചേർത്തല ഹരിശ്രീയുടെ കുറത്തിയാട്ടം. 25 ന് പറവൂർ ജയശ്രീ പൊതുവാളിന്റെ സോപാന സംഗീതാർച്ചന, ചിറക്കൽ നിധീഷ് നയിക്കുന്ന സ്‌പെഷ്യൽ തായമ്പക . 26 ന് താലപ്പൊലി, കാഴ്ചശ്രീബലി, പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരിമേളം, ഇരു ചേരുവാരങ്ങളുടെ നേതൃത്വത്തിൽ 18 ആനകൾ നിരക്കുന്ന പകൽപ്പൂരം, എഴുന്നള്ളിപ്പ്.
27 ന് പുലർച്ചെ താലപ്പൊലി എഴുന്നള്ളിപ്പിൽ തൃശൂർ പൂരത്തിൽ ഇലഞ്ഞിത്തറ മേളം നയിച്ച 150 കലാകാരന്മാരുടെ പാണ്ടി മേളം , തെക്കേചേരുവാരം വേല, എറണാകുളം ശ്രീദേവി നൃത്തവിദ്യാലയത്തിന്റെ ഡാൻസ്. 28 ന് വടക്കേ ചേരുവാരം വേല, കുഴുപ്പിള്ളി ഹരിപ്രസാദിന്റെ സംഗീതാർച്ചന, കിള്ളിക്കുറിശിമംഗലം പനാവൂർ ശ്രീ ഹരിയുടെ സ്‌പെഷ്യൽ തായമ്പക . 29 ന് ഇരു ചേരുവാരങ്ങളുടെയും നേതൃത്വത്തിൽ ചൂട്ടുപടയണി, കൊടിയിറക്കൽ, ആറാട്ട് എഴുന്നള്ളിപ്പ്, ആൾതൂക്കം. വിവിധ ദിവസങ്ങളിൽ താലഘോഷയാത്ര നടക്കും. ഉത്സവാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭഗവതി ദേവസ്വം പ്രസിഡന്റ് കൊല്ലാട്ട് മോഹൻ, സെക്രട്ടറി ഇല്ലിക്കൽ രാജ്മോഹൻ , എം. ശശിധരൻ എന്നിവർ അറിയിച്ചു.