മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന കുപ്രചരണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി ആയവന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തി. സെബാസ്റ്റ്യൻ മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. ഹർഷൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തി. പി.കെ. ബാബു, ക്ലീറ്റസ് മേക്കര, ബിനുകുമാർ, കെ.പി. തങ്കക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.