മൂവാറ്റുപുഴ കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിൻറെ ഭാഗമായുള്ള പതാക ജാഥയ്ക്ക് കച്ചേരിത്താഴത്ത് സ്വീകരണം നൽകി. കർഷക സംഘം ഏരിയ പ്രസിഡൻറ് യു.ആർ ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻറ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം.ഇസ്മയിൽ, സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.മോഹനൻ, ജില്ലാ സെക്രട്ടറി എൻ. രമാകാന്തൻ,നഗരസഭാ ചെയർപേഴസൺ ഉഷാ ശശിധരൻ , എം.ആർ. പ്രഭാകരൻ, കെ.എൻ.ജയപ്രകാശ്, വത്സൻ പാനോളി, ഷൗക്കത്ത് എന്നിവർ സംസാരിച്ചു.