കൊച്ചി: ഉറ്റവരെ കാണാനും സ്‌നേഹമേറ്റുവാങ്ങാനുമായിരുന്നു ആ യാത്ര. എന്നാൽ പാതിവഴിയിൽ സ്വപ്‌നങ്ങൾ പൊലിഞ്ഞ് അവർ 19 പേർ മറ്റൊരു ലോകത്തേക്ക് യാത്രയായി. ഇനി തിരിച്ചുവരാനാകാത്ത യാത്ര. അവിനാശിയിലെ ദുരന്തക്കയത്തിൽ ജില്ലയിലും കണ്ണീരിൽ കുതിർന്ന യാത്രാമൊഴികൾ. ഏഴു പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. അലമുറയിൽ തീരാവേദനയാകുന്ന കാഴ്ചകൾക്ക് മുന്നിൽ കണ്ണീർപൂക്കൾ...