ആലുവ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വർഗീയതയെ ചെറുക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ ടി.ഒ ആലുവ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ മേഖലാ കൺവീനർ എസ്.എ.എം. കമാൽ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എ. അൻവർ, കെ.ജി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഷാജിമോൻ, കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി എ.എൻ. അശോകൻ, കെ.എം.സി.എസ്.യു ഏരിയാ സെക്രട്ടറി പി.വി. കൃഷ്‌ണേന്ദു, എൻ.ബി. മനോജ്, എൻ.കെ. സുജേഷ് എന്നിവർ സംസാരിച്ചു.