കൊച്ചി: അവിനാശി അപകടത്തിൽ മരിച്ച എറണാകുളം സ്വദേശികളുടെ വസതികൾ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ബസ് ഡ്രൈവർ ഗിരീഷിന്റെ പെരുമ്പാവൂരിലെ വസതിയിലാണ് അദ്ദേഹം ആദ്യമെത്തിയത്. ഗിരീഷിന്റെ അമ്മയെയും മറ്റും ആശ്വസിപ്പിച്ചു. അങ്കമാലി സ്വദേശികളായ ജിസ്‌മോൻ, എംസി മാത്യു എന്നിവരുടെ വസതികളും സന്ദർശിച്ച് ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേർന്നു.

മന്ത്രിയോടൊപ്പം മുൻ മന്ത്രി ജോസ് തെറ്റയിൽ, നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, വൈസ് പ്രസിഡന്റ് സിൽവി ബൈജു എന്നിവരും ഉണ്ടായിരുന്നു.

എംസിയുടെ മൃതദേഹം രാത്രി 7.15നും ജിസ് മോന്റെത് 7.45 നും അങ്കമാലിയിൽ എത്തിച്ചു.