കൊച്ചി : കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കഴിഞ്ഞ ഡിസംബറിലെ വിധി പുന: പരിശോധിക്കണമെന്ന സർക്കാരിന്റെ ഹർജിയും സിംഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് സർക്കാർ അപ്പീൽ നൽകിയത്. ഇതിനിടെ സിംഗിൾബെഞ്ചിന്റെ വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.