raheem
അബ്ദുൽ റഹീം

ആലുവ: റോഡ് മുറിച്ച് കടക്കുമ്പോൾ കാറിടിച്ച് വെളിയത്തുനാട് കടൂപാടത്ത് താമസിക്കുന്ന തുരുത്ത് സ്വദേശി പുളിക്കായത്ത് കോശി മൊയ്തീൻപിള്ളയുടെ മകൻ അബ്ദുൽ റഹീം(54) മരിച്ചു.

ഇന്നലെ പുലർച്ചെ 5.45 ന് ദേശീയപാതയിൽ പറവൂർ കവലയിലാണ് അപകടം.അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ജാസ്മിൻ.