നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടിച്ചു. ജിദ്ദയിൽ നിന്ന് കൊളംബോവഴി കൊച്ചിയിലെത്തിയ കോഴിക്കോട് കിഴക്കോത്ത് റഷീദ് കർക്കോത്താണ് പിടിയിലായത്. വസ്ത്രത്തിൽ പ്രത്യോക അറയുണ്ടാക്കി 757 ഗ്രാം സ്വർണമിശ്രിതം ഒളിപ്പിച്ചിരിക്കുകയായിരുന്നു. ലഗേജ് പരിശോധനയിൽ കസ്റ്റംസ് അധികൃതരാണ് സ്വർണം പിടിച്ചത്.