ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവം 25മുതൽ 29വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
25ന് വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി ആമ്പല്ലൂർ പുരുഷന്റെയും മേൽശാന്തി ബിബിൻരാജ് വാമനശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വനിതാസംഘം നയിക്കുന്ന കാലാസന്ധ്യ രാത്രി അരങ്ങേറും.
ഉത്സവ ദിവസങ്ങളിലെ പ്രത്യേക പൂജകൾക്ക് പുറമെ 26ന് രാത്രി ഒമ്പതിന് കലാപരിപാടികൾ, 27ന് രാത്രി ഒമ്പതിന് 'നാവോറ്' നാടൻപാട്ടുകൾ, 28ന് രാത്രി ഒമ്പതിന് കളമെഴുത്തും പാട്ടും. 29ന് വൈകിട്ട് മൂന്നിന് മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ നേച്ചർ കവലയിൽനിന്ന് പകൽപ്പൂരവും രാത്രി 11ന് ഗുരുതേജസ് കവലയിൽ നിന്ന് താലം എഴുന്നള്ളിപ്പും നടക്കും. മാർച്ച് ഏഴിന് പ്രതിഷ്ഠാദിന മഹോത്സവം നടക്കും.