കൊച്ചി: ലോക കേരളസഭയുടെ നടത്തിപ്പിലെ ധൂർത്തും അഴിമതിയും സമഗ്രമായി അന്വേഷിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ച തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവർക്ക് ആറുമാസത്തെ ശമ്പളം ഉൾപ്പെടെ വാഗ്ദാനങ്ങൾ നടപ്പിലാക്കിയിട്ടില്ല. ബഡ്റ്റിൽ പ്രവാസികൾക്ക് നീക്കിവെച്ച തുക ജലരേഖയായി. നിരന്തരം പ്രവാസികളെ അവഗണിക്കുന്ന നയത്തിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.