കൊച്ചി: നേട്ടങ്ങളും വിജയങ്ങളും വിലയിരുത്തേണ്ടത് മൊത്തം ആഭ്യന്തര ഉപഭോഗം മാത്രം മാനദണ്ഡമാക്കി ആവരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. എല്ലാവർക്കും മാന്യമായി ജീവിക്കാനുള്ള സാഹചര്യവും സാധാരണക്കാർക്ക് ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും ലഭിക്കുമ്പോൾ മാത്രമാണ് വിജയം അവകാശപ്പെടാൻ കഴിയുക.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വാർഷിക മാനേജ്‌മെന്റ് കൺവൻഷന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഐ.ഐ.എം ഡീൻ ഡോ. പ്രൊഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. എൽ.ഐ.സി സീനിയർ ഡിവിഷണൽ മാനേജർ പി. രാധാകൃഷ്ണൻ പ്രസംഗിച്ചു. കെ.എം.എ സീനിയർ വൈസ് പ്രസിഡന്റും കൺവൻഷൻ കമ്മിറ്റി ചെയർമാനുമായ ആർ. മാധവ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എൽ. നിർമ്മല നന്ദിയും പറഞ്ഞു.
സമാപന ദിവസം നടന്ന യോഗങ്ങളിൽ മാനേജ്മെന്റ് രംഗത്തെ പ്രമുഖരായ എസ്. ഗണേശൻ, അജയ് അറോറ, ഡോ.പി. ഇന്ദിരാദേവി, എസ്.ആർ. നായർ, ഷാഫി അഹമ്മദ്, രാജേഷ് നായർ, വികാസ് അഗ്‌നിഹോത്രി, അശോക് കുര്യൻ പഞ്ഞിക്കാരൻ, റോബിൻ അലക്‌സ് പണിക്കർ, എ.ആർ സത്യനാരയണൻ, സുരേഷ് ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.