കിഴക്കമ്പലം: പത്മശ്രീ ലഭിച്ച എം.കെ കുഞ്ഞോലിന് പിണർമുണ്ട പൗരാവലി സ്വീകരണം നൽകി. വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മനോജ് മനക്കേക്കര അദ്ധ്യക്ഷനായി. ടി.എം വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി അബൂബക്കർ, സുലൈഖ റഫീഖ്, കെ.സി സുരേന്ദ്രൻ, ടി.എ വേലായുധൻ എന്നിവർ സംസാരിച്ചു.