കിഴക്കമ്പലം: കിഴക്കമ്പലം ഗവ. എൽ.പി സ്‌കൂളിൽ പഠനോത്സവവും സർഗവിദ്യാലയ പദവി പ്രഖ്യാപനവും നടത്തി .പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ അബ്ദുൾ സലാം സർഗവിദ്യാലയ പ്രഖ്യാപനം നടത്തി. ബി.പി.ഒ രമാഭായി, ഹെഡ്മാസ്റ്റർ എം.കെ. ആനന്ദസാഗർ, ബി.ആർ.സി ട്രെയ്‌നർമാരായ ജിജോ ജോർജ്, റഷീദ്, കെ.എച്ച്. വിനു, പി.ടി.എ പ്രസിഡന്റ് ഷിബു മാത്യു,അനുഷ ടി.എസ്, നസീമ എന്നിവർ സംസാരിച്ചു.