അങ്കമാലി: അവിനാശിയിലെ അപകടത്തിതിൽ മരിച്ച തുറവൂർ കിടങ്ങേൻ ജിസ് മോനും അങ്കമാലി കളിയ്ക്കൽ എംസി .കെ.മാത്യുവിനും അന്തിമാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ എത്തി.
രാവിലെ 11 മണിയോടെ ജിസ് മോന്റെ സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. വീട്ടിൽ നിന്നു വിലാപയാത്രയായി കൊണ്ടുവന്ന് തുറവൂർ മാർ അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മൃതദേഹം വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് വീട്ടിൽ എത്തിച്ചത്.
എംസി കെ. മാത്യുവിന്റെ മൃതദേഹംം വ്യാഴാഴ്ച രാത്രി 9.30 ഓടെ ലിറ്റിൽ ഫ്ലവർ ആശുപത്രിരിയിലെത്തിച്ച് ഫ്രീസറിൽ സൂക്ഷിച്ചു. ഇന്നലെ രാവിലെ 7.30നാണ് വീട്ടിൽ കൊണ്ടുവന്നത്. രണ്ടു വയസുകാരനായ മകനെയും ഭാര്യയെയും മാതാപിതാക്കളെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസഹായരായി.
പപ്പ കൊണ്ടു വരുന്ന മിഠായിക്കായി കാത്തിരുന്ന രണ്ടു വയസുകാരന് പപ്പയുടെ വിളി കേൾക്കാനായില്ല, രാവിലെ ഏഴര മണി മുതൽ ഇടതടവില്ലാതെ നൂറുകണക്കിനാളുകളാണ് എംസിയുടെ വീട്ടിൽ എത്തിയത്.
മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.എമ്മും കളക്ടർക്കു വേണ്ടി തഹസിൽദാറും റീത്തുകൾ സമർപ്പിച്ചു. റോജി.എം.ജോൺ എം.എൽ.എ., വിനിത കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ, ടെൽക്ക് ചെയർമാൻ എൻ.സി.മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോയും എത്തിയിരുന്നു. വ്യാഴാഴ്ച മന്ത്രി സി.രവീന്ദ്രനാഥ് രണ്ടു വീടുകളും സന്ദർശിച്ചിരുന്നു.