കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിന്റെ റോഷൻ മെമ്മോറിയൽ ലൈബ്രറിയുടെ ഒന്നാം വാർഷികാഘോഷം സാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ടി.എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ ചെയർമാൻ പി.ഡി. മാർട്ടിൻ, സി. രാമചന്ദ്രൻ, ടി.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ സ്വാഗതവും ശാഖാ സെക്രട്ടറി കെ.കെ. പ്രകാശൻ നന്ദിയും പറഞ്ഞു.