കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്രചികിത്സാ വിഭാഗത്തിൽ നാളെ രാവിലെ 9 മുതൽ 11.30 വരെ തിമിര പരിശോധന ക്യാമ്പ് നടത്തും. കാഴ്ചവൈകല്യം നേരിടുന്നവരും തിമിരം മൂലം കാഴ്ചക്കുറവ് അനുഭവപ്പെടുന്നവരും നേത്രവിഭാഗത്തിൽ എത്തണം. നിർദ്ധനരായ തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള അവസരം ലഭിക്കും. ഫോൺ: 9446463853.