കോലഞ്ചേരി : പുത്തൻകുരിശ് ബൈബിൾ കോളേജ് ജംഗ്ഷനിൽ നിന്ന് പു​റ്റുമാനൂർക്കു പോകുന്ന റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. വടയമ്പാത്തുമല വാർഡിലെ വെള്ളാരംചേരി കുരിശുംതൊട്ടിക്കു മുമ്പിലാണ് കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത്.