ആലുവ: ശിവരാത്രി വിശേഷങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആലുവ മീഡിയ ക്ലബിന്റെ നേതൃത്വത്തിൽ മണപ്പുറത്ത് താത്കാലിക മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ക്ളബ് സെക്രട്ടറി കെ.സി. സ്മിജൻ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ സി. ഓമന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെറോം മൈക്കിൾ, ടിമ്മി ബേബി, മാദ്ധ്യമ പ്രവർത്തകരായ ശ്രീമൂലം മോഹൻദാസ്, എ.ജെ. റിജാസ്, ജോസി പി. ആൻഡ്രൂസ്, എം.ജി. സുബിൻ, ബോബൻ ബി. കിഴക്കേത്തറ, എസ്. സന്തോഷ് കുമാർ, അഭിലാഷ് അശോകൻ, കെ.വി. ഉദയകുമാർ, ദാവൂദ് ഖാദർ എന്നിവർ പങ്കെടുത്തു. മണപ്പുറത്തെ താത്കാലിക മുനിസിപ്പൽ ഓഫീസിന് എതിർവശത്താണ് മീഡിയ സെന്റർ. വ്യാപാരമേള അവസാനിക്കുന്നതുവരെ മീഡിയ സെന്റർ പ്രവർത്തിക്കും.