കൊച്ചി: വേനലവധിക്ക് വെറും ഒരുമാസത്തെ കാത്തിരിപ്പ്. ഈ വർഷമെങ്കിലും പ്രിയപ്പെട്ട കളിയിടം തങ്ങൾക്കായി വിട്ടുകിട്ടുമോ എന്ന് ചോദിക്കുകയാണ് കുരുന്നുകൾ. പുതുപുത്തനാക്കിത്തരാമെന്ന് പറഞ്ഞ് ചിൽഡ്രൻസ് പാർക്ക് അടച്ചിട്ട് വർഷം രണ്ടായി. കഴിഞ്ഞ വർഷം വേനലവധിക്ക് മുമ്പ് തുറക്കുമെന്നായിരുന്നു വാഗ്ദാനം. വാഗ്ദാന തീയതി പിന്നിട്ട് ഒരുവർഷമാകുമ്പോഴും ചിൽഡ്രൻസ് പാർക്കിന്റെ പുനർനിർമ്മാണം വെറും 60 ശതമാനം മാത്രം .ഏപ്രിൽ ഒന്നിന് പാർക്ക് കുട്ടികൾക്കായി തുറന്നുകൊടുക്കണമെന്ന് ബുധനാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
കരാറുകാരൻ
പറ്റിച്ചു
ഭിന്നശേഷിയുള്ള കുട്ടികൾക്കു കൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ നവീകരിക്കാൻ ടൂറിസം വകുപ്പാണ് നാലുകോടി രൂപ മുടക്കുന്നത്. 2018ലാണ് കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് കമ്പനി ലിമിറ്റഡ് (കെൽ) നിർമ്മാണച്ചുമതല ഏറ്റെടുത്തത്. 2019 മാർച്ചിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, 2018ലെ കാലവർഷവും പ്രളയവും പുതുക്കിപ്പണിയലിന്റെ വേഗം കുറച്ചു. പിന്നീട് കെല്ലിന്റെ കീഴിലുണ്ടായിരുന്ന കരാറുകാരൻ ഉഴപ്പി.. പിന്നീട് കരാറുകാരനെ മാറ്റി പുതിയ കരാറുകാരനെ നിയമിച്ചു.
മുഖം മാറുന്ന പാർക്ക്
. പരമ്പരാഗത കേരള വാസ്തുവിദ്യാ മാതൃകയിലായിരിക്കും ഓഫീസ് കെട്ടിടത്തിന്റെയും കിയോസ്‌കുകളുടെയും നിർമാണം. കമ്പ്യൂട്ടർ ആർക്കേഡ് ഗെയിം ഏരിയ, ബമ്പർ കാർ ഏരിയ, പുതിയ ഓഫീസ് കെട്ടിടം, കഫ്റ്റേരിയ, പൂന്തോട്ടം ഇങ്ങനെ പലതും. ഓഫീസിനോട് ചേർന്ന് കഫ്റ്റേരിയയും രക്ഷിതാക്കൾക്ക് വിശ്രമിക്കാൻ ബെഞ്ചുകളും ഉണ്ടാകും. കേടുവന്ന സോളാർ പാനൽ മാറ്റി എനർജി പാർക്ക് ആക്കും. ഇതിലൂടെ വൈദ്യുതി ചെലവ് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. മ്യൂസിക്കൽ ഫൗണ്ടൻ മിനി വാട്ടർ തീം പാർക്കായി മാറും. റോളർ സ്‌കേറ്റിംഗ് കെട്ടിടവും നവീകരിക്കും. പാർക്കിന്റെ പ്രവേശനകവാടം കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ മാറ്റും
.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഫോർ സീറ്റർ സ്വിംഗ്, മെറി ഗോ റൗണ്ട്, ഔട്ട്‌ഡോർ കാർട്ടുകൾ
ജർമ്മനി ഉൾപ്പെടെയുള്ള വിദേശരാഷ്ട്രങ്ങളിൽ നിന്നും കളിക്കോപ്പുകൾ
. മിനി വാട്ടർ തീം പാർക്ക്,
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കേറ്റിംഗ് റിംഗ്
നടപ്പാത, പാർക്കിനകത്തെ റോഡ് എന്നിവയുടെ മോടി കൂട്ടും.
മാലിന്യം നിറഞ്ഞ കുളത്തിന്റെ രൂപം അടിമുടി മാറും