stall
ശിവരാത്രിയോടനുബന്ധിച്ച് 'കേരളകൗമുദി' ആലുവ അദ്വൈതാശ്രമത്തിൽ ആരംഭിച്ച പ്രത്യേക സ്റ്റാൾ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് 'കേരളകൗമുദി' ആലുവ അദ്വൈതാശ്രമത്തിൽ പ്രത്യേക സ്റ്റാൾ തുറന്നു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ, സീനിയർ മാർക്കറ്റിംഗ് മാനേജർ റോയി ജോൺ, അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്തൻ, ഭക്തജനസമിതി കൺവീനർ എം.വി. മനോഹരൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ വി.ഡി. രാജൻ, യൂണിയൻ കൗൺസിലർ കെ. കുമാരൻ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, പൊന്നമ്മ കുമാരൻ, ശശി തൂമ്പായിൽ, എം.കെ. രാജീവ്, കെ.എൻ. ദിവാകരൻ, ദേവദാസ് ആലുവ, അമ്പാടി ചെങ്ങമനാട്, സുനീഷ് പട്ടേരിപ്പുറം, ഷാൻ അത്താണി, നിബിൻ നൊച്ചിമ എന്നിവർ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.

ശിവരാത്രി പതിപ്പിന്റെ പ്രകാശനം സ്വാമി ശാരദാനന്ദ, സ്വാമി ധർമ്മ ചൈതന്യ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്റ്റാഫ് റിപ്പോർട്ടർ കെ.സി. സ്മിജൻ സ്വാഗതവും പരസ്യവിഭാഗം ടെറിട്ടറി മാനേജർ സാജു ജോൺ നന്ദിയും പറഞ്ഞു.