പെരുമ്പാവൂർ: ആൽപ്പാറ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ ഗണപതിഹോമം, സർപ്പപൂജ, നാരായണീയപാരായണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് പൂമൂടൽ, തിരുവാതിരകളി, തുടർന്ന് എട്ട് മണിക്ക് തന്ത്രിമുഖ്യൻ മറ്റപ്പളളി മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, 8.30 ന് ചാക്യാർകൂത്ത്, നാളെ വൈകിട്ട് ഏഴിന് ബാലെ, 24 ന് വൈകിട്ട് തിരുവാതിരകളി, വീണ കച്ചേരി, 25 ന് വൈകിട്ട് ഭജന, സംഗീതാരാധന, 26 ന് വൈകിട്ട് തിരുവാതിരകളി, 7.30 ന് കരോക്കെ ഗാനമേള, 27 ന് രാവിലെ പത്തരയ്ക്ക് ഉത്സവബലിദർശനം, വൈകിട്ട് ഏഴിന് കളിയാട്ടരാവ് (നാടൻ പാട്ട്), തുടർന്ന് തിരുവാതിരകളി, 28 ന് വൈകിട്ട് ഏഴിന് തിരുവാതിരകളി, 7.30 ന് സംഗീതാരാധന, 29 ന് വൈകിട്ട് അഞ്ചിന് കുടകളി, മുടിയാട്ടം, ആറിന് താലപ്പൊലി ഘോഷയാത്ര പൂപ്പാനി കവലയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. രാത്രി 9.30 ന് താലപ്പൊലി സ്വീകരണം രാത്രി 12 ന് മുടിയേറ്റ്, ഒൻപതാം ദിവസമായ മാർച്ച് ഒന്നിന് വലിയവിളക്ക്, വൈകിട്ട് അഞ്ചിന് കാഴ്ച്ചശ്രീബലി, ഏഴിന് ട്രാക്ക് ഭക്തിഗാനമേള, എട്ടിന് വിളക്കിനെഴുന്നളളിപ്പ്, പത്താം ദിവസമായ തിങ്കളാഴ്ചവൈകിട്ട് ഏഴിന് സംഗീതസന്ധ്യ, എട്ടിന് ആറാട്ടുവരവ്, കൊടിയിറക്ക്, ആറാട്ട്‌സദ്യ എന്നിവയാണ് പ്രധാനപരിപാടികൾ.