c-v-sasi
സി.പി.ഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതനിരപേക്ഷ സംരക്ഷണ സദസ്സ് സി.വി. ശശി ഉദ്ഘാടനം നിര്‍വഹിക്കുന്നു.

പെരുമ്പാവൂർ: സി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹാരാഷ്ട്ര ഘടകം സംസ്ഥാന സെക്രട്ടറി ഗോവിന്ദ് പൻസാരെയുടെ രക്തസാക്ഷി ദിനത്തിൽ മതനിരപേക്ഷ സംരക്ഷണ സദസ് സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.വി. ശശി ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. റജിമോൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. രാജീവൻ, രാജേഷ് കാവുങ്കൽ, കെ.എൻ. ജോഷി, എ.എസ്. അനിൽകുമാർ, ഫൗസിയ സുലൈമാൻ, പി.റ്റി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.