പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ റോഡുകളെക്കുറിച്ചും തടയണകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഓഫീസിൽ ഹാജരായി രേഖകൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി നിയമവിരുദ്ധമെന്ന് പഞ്ചായത്ത് അസി.ഡയറക്ടർ കെ.ജെ.ജോയി ഉത്തരവിട്ടു.അപേക്ഷകന് ഓഫീസിൽ വന്ന് രേഖകൾ പരിശോധിക്കാമെന്ന മറുപടി തൃപ്തികരമല്ലെന്ന് അപ്പീൽ അധികാരി വിലയിരുത്തി. റോഡുകളുടെ വിവരങ്ങൾ സി.ഡി.യിലാക്കി സൗജന്യമായി അപ്പീൽ വാദിക്ക് നൽകുവാൻ സെക്രട്ടറിയോട് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശിച്ചു. വെൽഫയർ പാർട്ടി പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് തോമസ് കെ. ജോർജ് നൽകിയ അപ്പീലിനെത്തുടർന്നാണ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ്.