പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊച്ചി മേഖല സിൽവർ ജൂബിലിയാഘോഷവും സമ്മേളനവും 27 ന് നടക്കും.വൈകിട്ട് 6ന് പള്ളുരുത്തി ഇ.കെ സ്ക്വയറിൽ നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡൻറ് ഡിലൈറ്റ് പോൾ അദ്ധ്യക്ഷത വഹിക്കും.കെ.ജെ. മാക്സി എം .എൽ .എ,ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, എ.എസ്. യേശുദാസ് ,എം.ബി.അലി തുടങ്ങിയവർ സംബന്ധിക്കും.20ന് പ്രതിനിധി സമ്മേളനം നടന്നു. 25 ന് വിളംബരജാഥ ഫോർട്ടുകൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ ടി.ബി.നാസർ ഉദ്ഘാടനം ചെയ്യും.തോപ്പുംപടിയിൽ സമാപന സമ്മേളനം നടക്കും.27 ന് വൈകിട്ട് 3ന് പ്രകടനം.തോപ്പുംപടി ജംഗ്ഷനിൽ സി.എസ്.അജ്മൽ ഫ്ളാഗ് ഓഫ് കർമ്മം നടത്തും.പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ യൂത്ത് വിംഗ് നേതാക്കൾക്ക് സ്വീകരണം നൽകി.