1
മേക്ഡ്രിൽ

തൃക്കാക്കര : കുസാറ്റിന്റെ വാർഷിക ഫെസ്റ്റായ "ധിഷ്ണ" യുടെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ റോഡ് സുരക്ഷാ സന്ദേശംഎത്തി​ക്കാൻ മോക്ഡ്രിൽ അവതരിപ്പിച്ചു. കുസാറ്റ് കാമ്പസിലെ കുട്ടികൾക്കിടയിലൂടെ അശ്രദ്ധമായി ഇരു ദിശയിൽ നിന്നും വന്ന മോട്ടോർ സൈക്കിളുകൾ റോഡിന് കുറുകെ കടന്ന ആളെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ തമ്മിൽ ഇടിച്ച് മറിയുന്നതായിരുന്നു രംഗം.യഥാർത്ഥ സംഭവമാണെന്ന് ധരിച്ച് ഫെസ്റ്റിന് വന്നവർ ഓടിക്കൂടി. ഉടൻ വന്ന ആംബുലൻസിൽ കയറ്റി അപകടത്തിൽപ്പെട്ടവരുമായി ആശുപത്രിയിലേക്ക്. എൻഫോഴ്സ് മെൻ്റ് ആർ ടി ഒ അനന്തകൃഷ്ണൻ ഇത് മോക്ഡ്രിൽ ആണെന്ന് പ്രഖ്യാപിച്ചതോടെ രംഗം ശാന്തമായി. ഹെൽമറ്റും , സീറ്റ് ബെൽറ്റും ധരിക്കേണ്ടതിന്റെആവശ്യകതയെപ്പറ്റിയും റോഡുകളിൽ പാലിക്കേണ്ട മര്യാദകളെപ്പറ്റിയും ആർ ടി ഒ വിശദീകരിച്ചു. എം വി ഐ എൻ കെ .ദീപു നേതൃത്വം നൽകി​. കുസാറ്റിലെ ഫയർ ആൻറ് സേഫ്റ്റി എൻജിനീയറിംഗ് വിദ്യാർത്ഥികളായ വരുൺ ,ശ്യാം ,റിയാസ്, ജെറിൻ എന്നിവരോടൊപ്പം മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐമാരായ സതീഷ് എസ് ,ശ്രീജിത്ത് പി എന്നിവരും പങ്കെടുത്തു