പറവൂർ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേത്തണൽ മെഡിക്കൽ സംഘം ഇന്ന് പറവൂരിലെ ചേന്ദമംഗലം, പുത്തൻവേലിക്കര, ഏഴിക്കര, കരിമ്പാടം എന്നീ പ്രദേശത്തെ അർബുദരോഗികൾക്കായി സൗജന്യ മരുന്നും ചികിത്സയും നൽകും. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് ആറുവരെ പാലിയം കനിവ് പാലിയേറ്റീവ് കേന്ദ്രത്തിൽ ഡോ. സി.എൻ. മോഹനൻ നായരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ഫോൺ: 94474 74616.