ഫോർട്ട് കൊച്ചി: വൈപ്പിൻ - ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന റോ റോ ജങ്കാർ ടൂറിസ്റ്റുകൾ യാത്ര ചെയ്തി​രുന്ന ബോട്ടിലിടിച്ചു. തലനാരിഴയ്ക്ക് അപകടം ഒഴിവായി​. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെയാണ് സംഭവം. ഫോർട്ടുകൊച്ചിയിൽ നിന്നും നിറയെ വാഹനവും യാത്രക്കാരുമായി വൈപ്പിനിലേക്ക് പോവുകയായിരുന്നു റോ റോ. മഹാരാഷ്ട്രയിൽ നിന്നും എത്തിയ 12 സ്ത്രീ യാത്രക്കാർ ഉൾപ്പടെ 25 പേർ ഉല്ലാസയാത്ര കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ടിന്റെ വലതുഭാഗത്തെ പലക തകർന്നു. റോ റോയുടെ റാമ്പാണ് ഇടിച്ചത്. ശക്തിയായ അടിയൊഴുക്ക് അപകടത്തിന് കാരണമായി. ബോട്ടിലെ യാത്രക്കാരെ റോ റോ കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അപകടം .കോസ്റ്റൽ പൊലീസ്ബോട്ടിലെ യാത്രക്കാരെ ബസ് മാർഗം എറണാകുളത്ത് എത്തിച്ചു.ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.