sreenarayana-hall-
ശ്രീനാരായണ പ്രാർത്ഥനാ ഹാൾ

പറവൂർ : പെരുമ്പടന്ന മരണാനന്തര കുടുംബസഹായസംഘം പുതുതായി നിർമ്മിച്ച ശ്രീനാരായണ പ്രാർത്ഥനാ ഹാളിന്റേയും ഓഫീസിന്റേയും ഉദ്ഘാടനം നാളെ (ഞായർ) നടക്കും. രാവിലെ പത്തരയ്ക്ക് ശ്രീനാരായണ പ്രാർത്ഥനാ ഹാൾ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഓഫീസിന്റെ ഉദ്ഘാടനം പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാറും നിർവഹിക്കും. സംഘം പ്രസിഡന്റ് കെ.വി. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും മുതിർന്നവരെ ആദരിക്കലും എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ നടത്തും. സംഘം സെക്രട്ടറി വി.എൻ. ബാബു, പെരുമ്പടന്ന ശാഖാ പ്രസിഡന്റ് അനു വട്ടത്തറ, സെക്രട്ടറി പി.വി. ജോഷി ശാന്തി, പി.എസ്. ശശിധരൻ, ഷൈത റോയ്, എ.ഡി. വിദ്യാകരൻ, വി.ഡി. ഹരിഹരൻ തുടങ്ങിയവർ സംസാരിക്കും.