കൊച്ചി: നോർത്ത് പരമാര ദേവീക്ഷത്രത്തിലെ താലപ്പൊലി ഉത്സവത്തിന് ഇന്നലെ തുടക്കമായി.

ഇന്ന് വൈകിട്ട് 7 ന് നൃത്തനൃത്ത്യങ്ങൾ, 8 ന് കൊച്ചിൻ വിശ്വനാഥനും പാർട്ടിയും അവതരിപ്പിക്കുന്ന പഞ്ചരത്ന കീർത്തനാലാപം, 10 ന് വിളക്കിനെഴുന്നെള്ളിപ്പ്.

ഞായറാഴ്ച വൈകിട്ട് 7 ന് തിരുവാതിര, 8 ന് ഏരൂർ വൈകുണ്ഠേശ്വര കഥകളിയോഗം അവതരിപ്പിക്കുന്ന കഥകളി നളചരിതം നാലാം ദിവസം, 10 ന് വിളക്കിനെഴുന്നെള്ളിപ്പ്.

തിങ്കൾ: വൈകിട്ട് 7 ന് നിരഞ്ജന എം.നായരുടെയും കുമാരി ഗംഗ ഹരിയുടെയും ഭരതനാട്യം, 8.30 ന് ഇരട്ടതായമ്പക,

ചൊവ്വ: തെക്കംഭാഗം താലപ്പൊലി. വിശേഷാൽ ശീവേലി. രാവിലെ 8 ന് , വൈകിട്ട് 4.30 ന് രാഗമാലിക അവതരിപ്പിക്കുന്ന ഭജനാമൃതം. വൈകിട്ട് 5.30 ന് പകൽപ്പൂരം 5.30 ന് സംഗീതാർച്ചന, 7 ന് കലാസന്ധ്യ, 8.30 ന് താലംവരവ്, 10.30 ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 12.30 ന് താലപ്പൊലി എഴുന്നെള്ളിപ്പ് 2 ന് കളമെഴുത്തും പാട്ടും

ബുധൻ: വടക്കുംഭാഗം താലപ്പൊലി . രാവിലെ 8 ന് വിശേഷാൽ ശീവേലി, 3 ന് പകൽപ്പൂരം, തോട്ടത്തിങ്കൽ ധർമ്മശാസ്ത്ര ക്ഷേത്രത്തിൽ നിന്നും മേജർ സെറ്റ് പഞ്ചവാദ്യം. 5.30 ന് ദേവീസ്തുതി, 7 ന് കൊച്ചിൻ തണ്ടർ ബേർഡ്സിന്റെ ഭക്തിഗാനമേള,8.30 ന് താലംവരവ്, 10.30 ന് ബീറ്റ് ഒഫ് തൃശൂരിന്റെ ഗാനമേള, പുലർച്ചെ ഒന്നിന് താലപ്പൊലി എഴുന്നെള്ളിപ്പ്, 2 ന് കളമെഴുത്തും പാട്ടും

എല്ലാ ദിവസവും രാവിലെയും വൈകിട്ടും ശീവേലി, ഉച്ചയ്ക്ക് അന്നദാനം .