പറവൂർ : പറവൂർ ഡോൺബോസ്കോ ആശുപത്രിയിൽ നാലുമുതൽ പതിനെട്ടുവയസുവരെയുള്ള കുട്ടികൾക്കായി സൗജന്യ സ്വഭാവ, പഠനവൈകല്യ നിർണയക്യാമ്പ് ഇന്ന് വൈകിട്ട് മൂന്നുമുതൽ അഞ്ചരവരെ നടക്കും. ഡോ. അനൂപ് വിൻസെന്റ്, ക്ളിനിക്കൽ സൈക്കോളജിസ്റ്റ് എസ്. ശാലിനി എന്നിവർ നേതൃത്വം നൽകും. ഫോൺ 0484 2444875.