പറവൂർ : പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നേരിടുന്ന രൂക്ഷമായ ശുദ്ധജലക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ജനതാദൾ (എസ്) പറവൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റി പുതിയപൈപ്പുകൾ സ്ഥാപിക്കണം. ഇതുസംബന്ധിച്ച് ജലവിഭവമന്ത്രിക്ക് നിവേദനം നൽകി. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.വി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.എൻ. ശിവദാസൻ, പോൾ മാത്യു, പി.ആർ. മാമുണ്ണി, ടി.പി. സാബു, കെ.വി. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.