പറവൂർ : മാഞ്ഞാലി - പറവൂത്തറ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നവീകരിച്ച ശാഖാ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ (ഞായർ) വൈകിട്ട് നാലിന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. യൂണിയൻ സെക്രട്ടറി ഹരി വിജയൻ അദ്ധ്യക്ഷത വഹിക്കും. ഓഡിറ്റോറിയ സമർപ്പണ സന്ദേശം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നൽകും. യോഗം കൗൺസിലർ ഇ.എസ്. ഷീബ മുഖ്യപ്രഭാഷണം നടത്തും.
യൂണിയൻ വൈസ് പ്രസിഡന്റും ശാഖാ ചെയർമാനുമായ ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസറും ശാഖാ വൈസ് ചെയർമാനുമായ ഡി. ബാബു, യൂണിയൻ കൗൺസിലറും ശാഖാ കൺവീനറുമായ ഡി. പ്രസന്നകുമാർ, ശാഖയിലെ കുടുംബയൂണിറ്റ് കൺവീനർമാരായ ബിജി ബേബി, ചിപ്പി പ്രവീൺ, സീന പ്രസാദ്, സുധ സുരേഷ്, കെ.എസ്. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ഏകാത്മകം മോഹിനിയാട്ടം മെഗാ ഇവന്റിൽ പങ്കെടുത്ത അനുശ്രീ, ചിപ്പി എന്നിവരെ അനുമോദിക്കും.