പറവൂർ : അവയവദാന പ്രശ്നങ്ങളും പ്രതിസന്ധികളും’ എന്ന വിഷയത്തിൽ ലിവർ ഫൗണ്ടേഷൻ ഒഫ് കേരള (ലിഫോക്) സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പറവൂർ വൈറ്റ് സിറ്റി ഹോട്ടലിൽ നടക്കും. ഡോ. നോബിൾ ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. ലിഫോക് സംസ്ഥാന ചെയർമാൻ കെ.ആർ. മനോജ് പാല അദ്ധ്യക്ഷത വഹിക്കും. ഡോ. മാത്യു ജേക്കബി, ഡോ. ദിനേശ് ബാലകൃഷ്ണൻ, ഡോ. ഷബീർ അലി, ഡോ. ശാലിനി സുധീന്ദ്രൻ എന്നിവർ സംസാരിക്കും. കരൾ മാറ്റത്തിനു വിധേയമായവർക്ക് തിരിച്ചറിയൽ കാർഡ് നൽകുമെന്ന് സംസ്ഥാന സെക്രട്ടറി അരവിന്ദൻ നെല്ലുവായ്, ജില്ലാ പ്രസിഡന്റുമാരായ പി. ദിലീപ് ഖാദി, ബാബു കുരുവിള, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. സത്യമൂർത്തി, കോഓർഡിനേറ്റർ പി.കെ. മോഹനചന്ദ്രൻ എന്നിവർ അറിയിച്ചു.