കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം24 മുതൽ 28 വരെ ക്ഷേത്രചടങ്ങുകളോടും വിവിധ പരിപാടികളോടും കൂടി ആഘോഷിക്കും. 24ന് രാവിലെ ഗുരുദേവ ക്ഷേത്രത്തിൽ പ്രസിഡന്റ് കെ.കെ ജവഹരി നാരായൺ പതാക ഉയർത്തും. തുടർന്ന് മാതൃസമിതിയുടെ നേതൃത്വത്തിൽ സമൂഹാർച്ചനയും ഗുരുപൂജയും വൈകിട്ട് നൃത്തനൃത്യങ്ങളും തിരുവാതിര കളിയും കലാപരിപാടികളും നടക്കും. 25ന് നാരായണീയ പാരായണവും വൈകിട്ട് സംഗീതാർച്ചനയും മട്ടലിൽ തിരുവാതിര സംഘത്തിന്റെ തിരുവാതിര കളിയും കളമെഴുത്തു പാട്ടും 26ന് വൈകിട്ട് ഉപകരണ സംഗീതവും സംഘനൃത്തവും മെഗാ കുറത്തിയാട്ടവും ടി.കെ മാധവൻ കുടുംബയോഗത്തിന്റെ താലം കാവടി വരവും ഗാനമേളയും നടക്കും. 27ന് വീണകച്ചേരിയും ചാക്യാർകൂത്തും താലം കാവടിയും നാടകവും ഉണ്ടായിരിക്കും. 28ന് രാവിലെ കാഴ്ച ശ്രീബലിയും വൈകിട്ട് 4ന് കടവന്ത്ര സഹോദര സ്ക്വയറിൽ നിന്ന് പകൽപ്പൂരവും നടക്കും. തായമ്പക,​ ചെണ്ടമേള,​ നാദസ്വരം,​ നൃത്തനൃത്യങ്ങൾ,​ ഭജൻസന്ധ്യ,​ ഡോ. പല്പു കുടുംബയൂണിറ്റിന്റെ താലം കാവടി,​ പുറനീർമ്മ നാടൻ കലാമേള എന്നിവനടക്കും. രാത്രി 2ന് എഴുന്നള്ളിപ്പ്. പുലർച്ചെ 4ന് മംഗളപൂജയോടെ മഹോത്സവം . ക്ഷേത്ര ചടങ്ങുകൾക്ക് ഡോ.കാരുമാത്ര വിജയൻ തന്ത്രി ,​ മേൽശാന്തി ശ്രീരാജ് ശാന്തി എന്നിവർ നേതൃത്വം നൽകും.