കാലടി: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. രൂക്ഷമായ ഗതാഗതക്കുരുക്കുമൂലം വ്യാപാരികൾ കടുത്ത സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നതായി അസോസിയേഷൻ പരാതിപ്പെട്ടു. വാഹനത്തിരക്ക് മൂലം ആളുകൾക്ക് കടകളിലേക്ക് വരുവാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സാധിക്കാതെ വരുന്നുവെന്ന് അസോസിയേഷൻ പ്രസിഡൻറ് വി.പി. തങ്കച്ചൻ, ജനറൽ സെക്രട്ടറി എം.ജെ. സന്തോഷ് എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പരാതിപ്പെട്ടു.